പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഇതേരീതിയില്‍ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.
കൊച്ചി : ബേപ്പൂരില്‍ നിന്ന് 88 നോട്ടിക്കല്‍ മൈല്‍ മാറി അറബിക്കടലില്‍ ചരക്കുകപ്പലിന് തീ പിടിച്ചത് അണയ്ക്കാനായില്ല. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞെങ്കിലും കണ്ടെയ്‌നറുകളിലേക്ക് തീ പടരുകയാണ്. കോസ്റ്റുഗാര്‍ഡിന്റെ മൂന്നു കപ്പലുകള്‍ മണിക്കൂറുകളായി വെളളമൊഴിക്കുന്നുണ്ട്. എന്നാല്‍ കണ്ടെയ്‌നറുകളിലേക്ക് തീ പടരുന്നതാണ് ആശങ്കയാകുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് തീയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. പ്രദേശത്ത് മഴ പെയ്യുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ ഇതേരീതിയില്‍ വരുന്ന മണിക്കൂറുകളിലും വെളളമൊഴിക്കേണ്ടിവരും.
കപ്പലിന് കൂടുതല്‍ ചെരിവ് സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. പതിനഞ്ച് ഡിഗ്രിവരെയാണ് ഇടതുവശത്തേക്ക് ചെരിവുളളത്. ഇതിനിടെ കൂടുതല്‍ കണ്ടെയ്‌നറുകള്‍ വെളളത്തിലേക്ക് വീണിട്ടുണ്ട്. വാന്‍ ഹായ് 503 ന്റെ കപ്പല്‍ കമ്പനി നിയോഗിച്ച സാല്‍വേജ് ടീം സംഭവസ്ഥലത്തുണ്ട്. തീ പൂര്‍ണമായി കെടുത്തിയാല്‍ മാത്രമേ കണ്ടെയ്‌നറുകള്‍ അടക്കം സുരക്ഷിതമാക്കുന്നതില്‍ മറ്റുകാര്യങ്ങള്‍ ആലോചിക്കാനാകൂ. ഇപ്പോഴത്തെ നിലയില്‍ കടലില്‍ വീണ കണ്ടെയ്‌നറുകള്‍ അടുത്ത മൂന്നോ, നാലോ ദിവസത്തേക്ക് കേരള തീരമടുക്കില്ലെന്നാണ് കണക്കുകൂട്ടല്‍. കാറ്റിന്റെ ഗതിയനുസരിച്ച് ശ്രീലങ്കന്‍ തീരം വരെ ഇവയെത്താനും സാധ്യതയുണ്ട്.