ദമ്മാം : സിയാത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ സിയാത് സ്‌ട്രൈകേഴ്‌സ് ന്റെ 11 ആമത് പ്രീമിയര്‍ ലീഗിന് ആവേശകരമായ പരിസമാപ്തി.
പ്രമുഖ ടീമുകളായ റോയല്‍ സ്‌ട്രൈകേഴ്‌സ്, സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ്,ഈഗിള്‍ സ്‌ട്രൈകേഴ്‌സ്, സൂപ്പര്‍ സ്‌ട്രൈകേഴ്‌സ് തമ്മില്‍ മാറ്റുരച്ച ലീഗില്‍ ഷാന്‍ കിളിമാനൂരിന്റെ റോയല്‍സിനെ ഷാജഹാന്‍ പാലക്കാട് നയ്ച്ച സ്റ്റാര്‍ സ്‌ട്രൈകേഴ്‌സ് എട്ട് വിക്കെറ്റിന് പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കി
മികച്ച പ്രകടനത്തോടെ ഫൈനല്‍ ഓഫ് ദി മാച്ച് അവാര്‍ഡ് അഹമദ് കുട്ടി നേടി.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ച്ചവെച്ച റമീസ് കണ്ണൂര്‍ മോസ്റ്റ് റണ്‍സ്, മാന്‍ ഓഫ് ദി സീരിസ് അവാര്‍ഡുകള്‍ നേടി. മികച്ച ബൗളര്‍, മോസ്റ്റ് വിക്കെറ്റ് അവാര്‍ഡുകള്‍ നഷീദ് ചെമ്‌നാട് കരസ്തമാക്കിയപ്പോള്‍, മികച്ച ബാറ്റിസ്മാന്‍ ആയി സോഹാങ് നേയും കീപ്പര്‍ ആയി ഹംസയേയും തിരഞ്ഞെടുത്തു.
നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ കബീര്‍ മിഹ്‌റാജ് അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റി അംഗങ്ങളായ നജീബ്, നൗഫല്‍,
നിസാം എന്നിവര്‍ സംസാരിച്ചു അമീര്‍ കോസ്രു നന്ദി പറഞ്ഞു. നൗഫല്‍ മലപ്പുറം റഹ്‌മാന്‍ കാസര്‍ഗോഡ് എന്നിവര്‍ കളി നിയന്ത്രിച്ചു