21
മസ്‌കറ്റ്: ഒമാനിലെ സൊഹാര്‍ വിലായത്തിലെ ഒരു കമ്പനിയില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്‌നിശമന സേന തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് പുറത്ത് വിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.