Home National ദുരന്തത്തിന്റെ ഓര്‍മകള്‍ വേണ്ട; എയര്‍ ഇന്ത്യ 171 വിമാന നമ്പര്‍ ഉപേക്ഷിക്കുന്നു

ദുരന്തത്തിന്റെ ഓര്‍മകള്‍ വേണ്ട; എയര്‍ ഇന്ത്യ 171 വിമാന നമ്പര്‍ ഉപേക്ഷിക്കുന്നു

by KCN CHANNEL
0 comment

അഹമ്മദാബാദ് വിമാന അപകടത്തിന് ശേഷം എയര്‍ ഇന്ത്യ 171 നമ്പര്‍ ഉപേക്ഷിക്കുന്നു.
യാത്രക്കാരെ വേട്ടയാടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ദുരന്തത്തിന്റെ ഓര്‍മകള്‍ ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പഴയത് മാറ്റി വിമാനത്തിന് പുതിയ നമ്പര്‍ നല്‍കാനാണ് എയര്‍ ലൈനിന്റെ തീരുമാനം.

അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള (ഗാറ്റ്വിക്ക്) വിമാനത്തിന്റെ നമ്പര്‍ AI 159 എന്നാകും. ലണ്ടനില്‍ നിന്ന് മടങ്ങി വരുന്ന വിമാനത്തിന്റെ നമ്പര്‍ AI 160 എന്നും നല്‍കും. ഈ മാറ്റം ഉടന്‍ തന്നെ പ്രവര്‍ത്തികമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ എങ്കിലും വിമാനത്തിന്റെ പുതിയ നമ്പര്‍ പുനര്‍നിര്‍മിക്കുന്ന തീരുമാനത്തെക്കുറിച്ച് എയര്‍ ഇന്ത്യ ഔദ്യോഗികമായി അഭിപ്രായം പറഞ്ഞിട്ടില്ല.

അതേസമയം, അപകടത്തിന്റെ വിവരങ്ങള്‍ എയര്‍ ഇന്ത്യയില്‍ നിന്ന് അന്വേഷണ ഏജന്‍സി തേടി. അപകടം സംഭവിക്കുന്നതിന് മുന്‍പ് വിമാനം പറത്തിയിരുന്ന പൈലറ്റ്മാരുടെയും ക്രൂ അംഗങ്ങളുടെയും വിവരങ്ങളാണ് തേടിയിരിക്കുന്നത്. വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നോ എന്നതിനെക്കുറിച്ച് അറിയാനാണ് വിവരം തേടിയത്. അപകടത്തിനു മുന്‍പുള്ള 8 ദിവസത്തെ വിവരങ്ങളാണ് അന്വേഷണ ഏജന്‍സി തേടിയത്.

രാജ്യത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയില്‍പ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി .അഹമ്മദാബാദ് വിമാനപകടത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഡിജിസിഎയുടെ തീരുമാനം. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും, പൈലറ്റുമാര്‍ക്ക് വീഴ്ച ഉണ്ടായില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തല്‍. വിമാനത്തില്‍ നിന്ന് കണ്ടെത്തിയ ബ്ലാക്‌ബോക്‌സ് വിശദ പരിശോധനക്കായി ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കൈമാറും.

എന്നാല്‍ വിമാനാപകടത്തില്‍ വിറങ്ങലിപ്പ് മാറാതെ നില്‍ക്കുകയാണ് അഹമ്മദാബാദിലെ മേഘാനി നഗര്‍. 30 സെക്കന്‍ഡില്‍ വിമാനം ഒരു തീഗോളമായി മാറിയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ നടുക്കത്തിലാണ് നഗരവാസികള്‍. ഓരോ മണിക്കൂറും മേഘാനി നഗറിന് മുകളിലൂടെ വിമാനങ്ങള്‍ പറന്നുയരാറുണ്ട്. അതുകൊണ്ടു തന്നെ സ്വപ്നത്തില്‍ പോലും അവര്‍ ഇങ്ങനെയൊരു വിമാന ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല.

You may also like

Leave a Comment