വടക്കെ അമേരിക്കയിലെ ദെനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ സുരക്ഷിതന്‍. ഷെയ്ക് ഹസന്‍ ഖാനെയും ,ഒപ്പമുള്ള തമിഴ്‌നാട് സ്വദേശിയെയും കണ്ടെത്തി. ഇവരെ സുരക്ഷിതമായി താഴെ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും അലാസ്‌ക ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. അതിനിടെ, പര്‍വതാരോഹകന്‍ ഷെയ്ക് ഹസന്‍ ഖാനെ തിരിച്ചെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡോ ശശി തരൂര്‍ എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കാന്‍ പതാക നാട്ടാനുള്ള ദൗത്യത്തിനിടയിലാണ് ഷെയ്ക് ഹസന്‍ ഖാന്‍ കൊടുങ്കാറ്റില്‍പ്പെട്ടത്. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ പര്‍വതത്തിന് 17000 അടി മുകളിലുള്ള ബേസ് ക്യാംപിലാണ് ഹസന്‍ ഉള്ളത്. ഭക്ഷണവും വെള്ളവും ഇല്ലാത്ത ക്യാംപില്‍ രക്ഷാദൗത്യം ദുഷ്‌കരമായിരുന്നു. എവറസ്റ്റ് കൊടുമുടിയടക്കം കീഴടക്കി വാര്‍ത്തകളില്‍ ഇടം പിടിച്ച ഷെയ്ക് ഹസന്‍ ഖാന്‍ ധനകാര്യ വകുപ്പില്‍ സെക്ഷന്‍ ഓഫീസറാണ്.