ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദില്ലി സ്വദേശി താന്യ ത്യാഗി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു താന്യയുടെ മരണം വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു. അതേസമയം, മരണകാരണം വ്യക്തമല്ലെന്ന് എക്സിലെ കുറിപ്പില്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. മരണകാരണം കനേഡിയന്‍ അധികൃതരും പുറത്തുവിട്ടിട്ടില്ലാത്തതിനാല്‍ ദുരൂഹത തുടരുകയാണ്.
തന്യ ത്യാഗിയുടെ വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇന്ത്യന്‍ സമൂഹത്തെയും ആശങ്കയിലാക്കി. കാനഡയിലെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ദുഃഖിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. കാല്‍ഗറി സര്‍വകലാശാലയില്‍ ഭക്ഷ്യ സുരക്ഷയിലും ഗുണനിലവാരത്തിലും ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു താന
അതേസമയം, താന്യ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടക്കുന്നു. മാര്‍ച്ചില്‍, യുഎസിലെ സുദീക്ഷ കൊണങ്കിയെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായിരുന്നു. സുദീക്ഷയെക്കുറിച്ച് ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, എഫ്ബിഐ, ഡൊമിനിക്കന്‍ നാഷണല്‍ പൊലീസ് എന്നിവരുള്‍പ്പെടെ സുദീക്ഷയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തുന്നു.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍, ദുരൂഹത
44