നാടെങ്ങും അന്താരാഷ്ട്ര യോഗാ ദിനാഘോഷം: മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു.
മൊഗ്രാല്‍.മൊഗ്രാല്‍ ഗവ:യുനാനി ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് & വെല്‍നെസ്സ് സെന്ററും, ജിവിഎച്ച്എസ്എസ് മൊഗ്രാലും സംയുക്തമായി വിപുലമായ പരിപാടികളോടെ മൊഗ്രാല്‍ ജി വിഎച്ച്എസ്എസ്സിലും,യുനാനി സിസ്‌പെന്‍സറിയിലും വെച്ച് സംയുക്തമായി പതിനൊന്നാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു.
പരിപാടിയോടനുബന്ധിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് ബോധവല്‍കരണ ക്ലാസ്സും,യോഗാ പ്രദര്‍ശനവും,സ്‌കൂള്‍ കുട്ടികളെ അണിനിരത്തി യോഗാ ഡാന്‍സും സംഘടിപ്പിച്ചു.
ചടങ്ങില്‍ ജിവിഎച്ച്എസ്എസ് ഹെഡ്മാസ്റ്റര്‍ ജയറാം ജെ സ്വാഗതം പറഞ്ഞു.
പിടിഎ പ്രസിഡന്റ് അഷറഫ് പെര്‍വാട് അധ്യക്ഷത വഹിച്ചു.
കുമ്പള ഗ്രാമപഞ്ചായത്ത് യു നാനി മെഡിക്കല്‍ ഓഫീസര്‍ ഡോ: ഷക്കീര്‍അലി ഉദ്ഘാടനം ചെയ്തു.
യൂനാനി ഡിസ്‌പെന്‍സറി യോഗ ഇന്‍സ്ട്രക്ടര്‍ ഡോ:സുകന്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.
എസ്എംസി ചെയര്‍മാന്‍ ആരിഫ് എന്‍ജിനീയര്‍, പിടിഎ വൈസ് പ്രസിഡണ്ട് ലത്തീഫ് കൊപ്പളം എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി.യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ ഡോ സുകന്യ യോഗ പ്രദര്‍ശനം നടത്തി.
പിടിഎ കമ്മിറ്റി അംഗങ്ങള്‍,
അധ്യാപകരായ മണികണ്ഠന്‍, ജയ്‌സണ്‍, ജാന്‍സി, അഷ്‌കര്‍ അലി, ലിബിജ,സുഹൈല്‍, അഷ്‌റഫ്,യുനാനി അറ്റന്റര്‍ ജോസ് എന്നിവര്‍ ആശംസകള്‍നേര്‍ന്നു.
സ്റ്റാഫ് സെക്രട്ടറി ബിജു പയ്യക്കടത്ത് നന്ദി പറഞ്ഞു.