Home Kerala എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവിന് ആവേശ പരിസമാപ്തി.മുന്നൂര്‍ യൂണിറ്റ് ജേതാക്കളായി

എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവിന് ആവേശ പരിസമാപ്തി.മുന്നൂര്‍ യൂണിറ്റ് ജേതാക്കളായി

by KCN CHANNEL
0 comment

അംഗഡിമുഗര്‍ : എസ് എസ് എഫ് അംഗഡിമുഗര്‍ സെക്ടര്‍ സാഹിത്യോത്സവ് മുന്നൂറില്‍ സമാപിച്ചു.2025 ജൂണ്‍ 21 വൈകുന്നേരം 5 മണിക്ക് സ്വാഗതസംഘം ഭാരവാഹികള്‍ പതാക ഉയര്‍ത്തി.ശേഷം കവിയും എഴുത്തുകാരനുമായ രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു.എസ്എസ്എഫ് കാസര്‍കോട് ജില്ല ഫിനാന്‍സ് സെക്രട്ടറി ഫയാസ് പട്‌ള സന്ദേശ പ്രഭാഷണം നടത്തി.സുബൈര്‍ മുന്നൂര്‍ ആശംസ അറിയിച്ച് സംസാരിച്ചു.എസ് എസ് എഫ് കാസര്‍കോട് ജില്ല സെക്രട്ടറി ജംഷീദ്,എസ്എസ്എഫ് കുമ്പള ഡിവിഷന്‍ പ്രസിഡന്റ് നസീര്‍ ഹിമമി,ഡിവിഷന്‍ സെക്രട്ടറി യൂനസ് സുറൈജി,സ്വാഗതസംഘം ചെയര്‍മാന്‍ ഇസ്മായില്‍ കുണ്ടാളം,സ്വാഗതസംഘം കണ്‍വീനര്‍ മുഹമ്മദ് കുഞ്ഞി,മുഹമ്മദ് കെ സി എം തുടങ്ങിയവര്‍ സംബന്ധിച്ചു.

9 യൂണിറ്റുകളില്‍ നിന്നായി 250+ മത്സരാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളില്‍ മത്സരിച്ചു.

എസ് എസ് എഫ് കുമ്പള ഡിവിഷന്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി സമാപന പ്രാര്‍ത്ഥന നടത്തി
സമാപന സംഗമം 2025 ജൂണ്‍ 22 രാത്രി 8:30 മണിക്ക് സെക്ടര്‍ പ്രസിഡന്റ് മുഹമ്മദ് റൈമാസിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി സമാപന സംഗമം ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട അനുമോദന പ്രഭാഷണം നടത്തി.എസ് എസ് എഫ് കാസര്‍ഗോഡ് ജില്ല മുന്‍ സെക്രട്ടറി അബു സാലി ആശംസ അര്‍പ്പിച്ച് സംസാരിച്ചു.സെക്ടര്‍ പ്രസിഡന്റ് മുഹമ്മദ് റൈമാസ് യൂണിറ്റുകളുടെ പോയിന്റ് നില പ്രഖ്യാപിച്ചു.ഒന്നാം സ്ഥാനം മുന്നൂര്‍ – 300,രണ്ടാം സ്ഥാനം പെര്‍മുദെ – 269,മൂന്നാം സ്ഥാനം കന്തല്‍ – 266 പോയിന്റുകള്‍ നേടി.കല കലപ്രതിഭയായി മുന്നൂര്‍ യൂണിറ്റിലെ സുബൈറിനെയും,സര്‍ഗ്ഗപ്രതിഭയായി മുന്നൂര്‍ യൂണിറ്റിലെ അഫ്‌നാസിനെയും തിരഞ്ഞെടുത്തു.
ഡിവിഷന്‍ ജനറല്‍ സെക്രട്ടറി രിഫായി ഹിഷാമി,മുഹമ്മദ് ഡി എ,അബ്ദു റഹ്‌മാന്‍ ഒടുവാന്‍,മുഹമ്മദ് ഉമൈര്‍,താജുദ്ദീന്‍ സഖാഫി,യഹിയ സഅദി,സൈഫുദ്ദീന്‍,മിസ്ബാഹ്,സക്കി,സവാദ്,ശുഹൈബ് മള്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.
33 -ാം എഡിഷന്‍ സെക്ടര്‍ സാഹിത്യോത്സവ് ബാഡൂര്‍ വേദിയാകും.സെക്ടര്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സൈഫുള്ള സ്വാഗതവും,സെക്ടര്‍ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ഉമൈര്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment