Home Kasaragod കാസര്‍കോട്ടെ ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്ററിന് ദേശീയ അവാര്‍ഡ്

കാസര്‍കോട്ടെ ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്ററിന് ദേശീയ അവാര്‍ഡ്

by KCN CHANNEL
0 comment

കാസര്‍കോട്: കാസര്‍കോട്ടെ ഡ്രീം ഫ്ളവര്‍ ഐ.വി.എഫ് സെന്ററിന് ദേശീയതല ബഹുമതി ലഭിച്ചു. ഫെര്‍ട്ടിലിറ്റി സൊസൈറ്റിയും വോയിസ് ഓഫ് ഹെല്‍ത്ത് കെയറും സംയുക്തമായി മുംബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഹാരാഷ്ട്രാ വിമെന്‍സ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫേര്‍ വകുപ്പ് മന്ത്രി അതിഥി വാര്‍ദ സുനില്‍ താക്കറെ സമ്മാനദാനം നിര്‍വഹിച്ചു. ഡോ.കെപി സുരജ്, ഡോ. ജയലക്ഷ്മി സൂരജ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഐവിഎഫ് ചികിത്സയില്‍ ഏറ്റവും നൂതനവും അത്യന്താധുനികവുമായ സാങ്കേതിക മികവ് പരിഗണിച്ചാണ് ഈ അംഗീകാരം ഡ്രീം ഫ്ളവര്‍ ഐവിഎഫ് സെന്ററിനെ തേടിയെത്തിയത്. വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെടി സുരേന്ദ്ര, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അഫ്‌സല്‍ ബഷീര്‍, സധീഷ നമ്പ്യാര്‍ സംബന്ധിച്ചു.

You may also like

Leave a Comment