38
കാസര്‍കോട് :
പി എന്‍ പണിക്കര്‍ വായനാദിനചാരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രി റീഡേഴ്സ് ഫോറം ജെ പി എച്ച് എന്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ക്വിസ് മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി. സുപ്രണ്ട് ശ്രീകുമാര്‍ ഉല്‍ഘാടം ചെയ്തു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.. കെ ഇ സ്‌നേഹ മോള്‍ ഒന്നാം സ്ഥാനവും ഗ്രേഷ്മ രണ്ടാം സ്ഥാനവും നേടി. ചടങ്ങില്‍ മുന്‍ ഡപ്യൂട്ടി സുപ്രണ്ട് ഡോ ജമാല്‍ അഹമ്മദ്, ഡോ അബ്ദുല്‍ സത്താല്‍ എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ ശ്രീകുമാര്‍, ഡോ ജമാല്‍ അഹ്‌മ്മദ്, അഷ്‌റഫ് എടനീര്‍ എന്നിവര്‍ സമ്മാനിച്ചു. നൗഷാദ് കണ്ണമ്പള്ളി, വിധു, വേണു, സജിത, രമ്യ, ഈശ്വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു