Home Gulf ഖത്തറില്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് CCL 2025 – കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് ഗംഭീര തുടക്കം

ഖത്തറില്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് CCL 2025 – കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് ഗംഭീര തുടക്കം

by KCN CHANNEL
0 comment

ദോഹ: ഖത്തറിലെ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് CCL 2025 – കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് ദോഹയിലെ ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാഭീര തുടക്കം കുറിച്ചു.

മൂന്ന് ദിവസത്തേക്ക് നീണ്ടുനില്‍ക്കുന്ന ഈ ലീഗിന്റെ ആദ്യദിനത്തില്‍ ഗ്രീന്‍ സ്റ്റാര്‍, തിസ്സാന്‍, ഷൂട്ടേഴ്‌സ് പടന്ന എന്നീ ടീമുകള്‍ ജയം സ്വന്തമാക്കി. ആവേശജനകമായ മത്സരങ്ങള്‍ കാണാനായി വിവിധയിടങ്ങളില്‍ നിന്ന് ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി.

ആകര്‍ഷണീയമായ ഫൈനല്‍ മത്സരം വെള്ളിയാഴ്ച (ജൂണ്‍ 27) നടക്കും. മത്സരം കൂടുതല്‍ മികവോടെ ആസ്വദിക്കാനായി ലക്കി ഡ്രോയിലൂടെയും മറ്റ് സമ്മാനങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സംഘാടകസമിതി അറിയിച്ചു.

സംഘാടകസമിതിയിലടങ്ങുന്ന ഹാരിസ് ചൂരി, ജാസിം മസ്‌കം, ഷാനിഫ് പൈക്ക, റിയാസ് മാന്യ, അന്‍വര്‍ കടവത്ത്, ജമാല്‍ പൈക്ക, നൗഷാദ് പൈക്ക, റഹീം, അബ്ദുല്‍ റഹ്‌മാന്‍ ഏരിയാല്‍, അനു ശാക്കിര്‍ കാപ്പി, ഷെരീഫ് എന്നിവര്‍ സംയുക്തമായി ഈ വിവരം അറിയിച്ചു.

You may also like

Leave a Comment