ബര്‍മിംഗ്ഹാം: ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്നത് 49 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ് തകര്‍ക്കാന്‍. സാക്ഷാല്‍ സുനില്‍ ഗാവസ്‌കറുടെ റെക്കോര്‍ഡാണ് ജയ്സ്വാളിന് മുന്നിലുള്ളത്. ബര്‍മിംഗ്ഹാമില്‍ 97 റണ്‍സ്‌കൂടി നേടിയാല്‍ യശസ്വീ ജയ്സ്വാളിനെ കാത്തിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ്. ഇരുപത്തിമൂന്നുകാരനായ ജയ്സ്വാള്‍ 20 ടെസ്റ്റിലെ 38 ഇന്നിംഗ്സില്‍ അഞ്ച് സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വറികളുമടക്കം നേടിയത് 1903 റണ്‍സ്.
ലീഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 101 റണ്‍സെടുത്ത ജയ്സ്വാള്‍ വെസ്റ്റ് ഇന്‍ഡീസിലും ഓസട്രേലിയയിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ആറ് ടെസ്റ്റില്‍ അടിച്ചുകൂട്ടിയത് 817 റണ്‍സ്. സുനില്‍ ഗാവസ്‌കര്‍ 1976ല്‍ 23ആം ടെസ്റ്റിലാണ് രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. ടെസ്റ്റില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യ ബാറ്ററും ഗാവസ്‌കറാണ്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ 24 ടെസ്റ്റിലും രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും 25 ടെസ്റ്റിലും രണ്ടായിരം റണ്‍സ് ക്ലബില്‍ എത്തിയ താരങ്ങളാണ്.
ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം രണ്‍സ് നേടിയത് ഡോണ്‍ ബ്രാഡ്മാനാണ്. ഇരുപത്തിരണ്ടാം ടെസ്റ്റിലെ പതിനഞ്ചാം ഇന്നിംഗ്സിലാണ് ബ്രാഡ്മാന്‍ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. നേരത്തെ, ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ ഇന്നിംഗ്സില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ ബാറ്ററായിരുന്നു ജയ്്സ്വാള്‍. ലീഡ്സ് ടെസ്റ്റില്‍ 159 പന്തില്‍ 101 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു താരം. 1952ല്‍ വിജയ് മഞ്ജരേക്കര്‍(133), 1982ല്‍ സന്ദീപ് പാട്ടീല്‍(129*), 1996ല്‍ സാൗരവ് ഗാംഗുലി(131), 2014ല്‍ മുരളി വിജയ് (146) എന്നിവരാണ് ഇംഗ്ലണ്ടിലെ ആദ്യ ഇന്നിംഗ്സില്‍ തന്നെ ജയ്സ്വാളിന് മുമ്പ് സെഞ്ചുറി നേടിയ താരങ്ങള്‍.
യശസ്വി ജയ്സ്വാളിനെ കാത്ത് 49 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ്
38