ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഫാര്‍മസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാര്‍മ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ ഫാര്‍മ ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് (IPFL) ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു. എം.ഐ.സി. ഗ്രൗണ്ടില്‍ വച്ചായിരുന്നു ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം. ഒടുവില്‍ ബ്ലാക്ക് & വൈറ്റ് എഫ്.സി ഹിലാല്‍, ശക്തരായ ജിംഖാന എഫ്.സി മാര്‍ക്കിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ന് തോല്‍പ്പിച്ച് ചാമ്പ്യന്മാരായി കിരീടം ഉയര്‍ത്തുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ അവസാനിച്ച മത്സരത്തില്‍, അവസാനം നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാക്ക് & വൈറ്റ് എഫ്.സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടീമിന്റെ ഏകോപിതമായ കളിയും തന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിയൊരുക്കി.
ടൂര്‍ണമെന്റിലെ മികച്ച ഗോള്‍ കീപറായി അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ നെയും, ടോപ് സ്‌കോര്‍റായി സാജാസിനെയും, മികച്ച പ്ലേയറായി ഫോറോസിനെയും മികച്ച ഡിഫെന്‍ഡറായി ശണീബിനെയും തെരഞ്ഞടുത്തു.
മുന്‍ സംസ്ഥാന ഫുട്ബാള്‍ തരാം അബ്ദുല്‍ ബാസിത് വിജയറികള്‍ക്കുള്ള ട്രോഫിയും മെഡിലുകളും വിതരണം ചെയ്തു. മത്സരങ്ങള്‍ ഹാന്‍സണ്‍, ഷാന്‍, നിഖിലേഷ് എന്നിവര്‍ നിയന്ത്രിച്ചു
ഫുട്‌ബോള്‍ പ്രിമിര്‍ ലീഗിന്നു ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അല്‍ത്താഫ്, മഷൂദ്, അബ്ദുല്‍ റഹിമാന്‍ എരിയാല്‍, സമീര്‍ കെ ഐ, ശനീബ് അരീക്കോട്, അമീര്‍ അലി, ഹനീഫ് പേരാല്‍, ജാഫര്‍ വാക്ര, സകീര്‍ മുല്ലകള്‍, അബ്ദുല്‍ കരീം, ഇക്ബാല്‍ തുടങ്ങിയവര്‍ നേത്രത്വം നല്‍കി