സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ടെസ്റ്റ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 200 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ സ്പിന്നറായിരിക്കുകയാണ് താരം. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ മഹാരാജിന്റെ ആകെ വിക്കറ്റ് നേട്ടം 202 ആയി. 59-ാം ടെസ്റ്റ് മത്സരത്തിലാണ് മഹാരാജിന്റെ നേട്ടം.
അതിനിടെ സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ശക്തമായ നിലയിലാണ്. രണ്ടാം ദിവസം സ്റ്റമ്പെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ 216 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ആദ്യ ഇന്നിങ്‌സില്‍ സിംബാബ്‌വെ 251 റണ്‍സില്‍ എല്ലാവരും പുറത്തായിരുന്നു. സ്‌കോര്‍ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ ഒമ്പതിന് 418 ഡിക്ലയര്‍ഡ്, സിംബാബ്‌വെ ആദ്യ ഇന്നിങ്‌സില്‍ 251. ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49.