പിഎസ്ജിയോട് വമ്പന്‍ തോല്‍വി വഴങ്ങിയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും ക്ലബ്ബ് ലോകകപ്പില്‍ നിന്ന് പുറത്തായത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇന്റര്‍ മയാമിയുടെ പരാജയം. ജാവോ നേവസ് ഇരട്ട ഗോള്‍ കണ്ടെത്തിയ പോരില്‍ അഷ്റഫ് ഹക്കീമിയുടെ ഗോളും ഒരു ഔണ്‍ ഗോളും ചേര്‍ന്നതോടെ മയാമി വലനിറഞ്ഞു.
രണ്ടാം പകുതിയില്‍ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഒരിക്കല്‍ പോലും പിഎസ്ജി വലയില്‍ പന്തെത്തിക്കാന്‍ ലയണല്‍ മെസ്സിക്കായില്ല. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലുള്ള വലിയൊരു റെക്കോര്‍ഡ് ലിയോക്ക് മറികടക്കാനായില്ല.
ക്ലബ്ബ് ലോകകപ്പിന്റെ പുതിയ എഡിഷനില്‍ പന്ത് തട്ടുന്നില്ലെങ്കിലും ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരന്‍ ഇപ്പോഴും റോണോ തന്നെയാണ്. ഏഴ് ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ പേരിലുള്ളത്. ആറ് ഗോളുകളുമായി നാല് താരങ്ങള്‍ റോണോക്ക് തൊട്ട് പിറകിലുണ്ട്. അക്കൂട്ടത്തില്‍ മെസ്സിയുമുണ്ട്. കരീം ബെന്‍സേമ, ഗാരെത് ബെയില്‍, ലൂയിസ് സുവാരസ് എന്നിവരാണ് ലിയോക്ക് ഒപ്പം രണ്ടാം സ്ഥാനം പങ്കിടുന്നവര്‍.
ക്ലബ്ബ് ലോകകപ്പില്‍ ആ വലിയ റെക്കോര്‍ഡ് മറികടക്കാനാവാതെ മെസ്സി; തലപ്പത്ത് ഇപ്പോഴും റോണോ തന്നെ
22
previous post