Home National യാത്രക്കാര്‍ക്ക് ആശ്വാസം; റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുന്‍പ് തയ്യാറാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം; റിസര്‍വേഷന്‍ ചാര്‍ട്ട് ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുന്‍പ് തയ്യാറാക്കും

by KCN CHANNEL
0 comment

ട്രെയിന്‍ പുറപ്പെടുന്നതിന് 8 മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കും. റെയില്‍വേ ബോര്‍ഡിന്റേതാണ് പുതിയ നിര്‍ദേശം. ദൂരസ്ഥലത്ത് നിന്ന് റെയില്‍ വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നവര്‍ക്ക് വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് നിലവിലെ സംവിധാനത്തില്‍ വ്യക്തത ലഭിക്കില്ലെന്ന് വിലയിരുത്തല്‍. നിലവിലെ പുതിയ പരിഷ്‌കാരത്തിലൂടെ ഇതില്‍ വ്യക്തത ലഭിക്കും. നിലവില്‍ പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുന്നത്.

ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്‌കാരങ്ങളുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ അവലോകനം ചെയ്തതിനു ശേഷമാണ് പുതിയ തീരുമാനം. പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് 2 മണിക്ക് മുന്‍പു പുറപ്പെടുന്ന ട്രെയിനുകള്‍ക്ക്, റിസര്‍വേഷന്‍ ചാര്‍ട്ട് തലേന്ന് രാത്രി 9 മണിക്ക് തയാറാക്കും. പുതിയ മാറ്റങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് റെയില്‍വേ മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം വര്‍ധിപ്പിച്ച ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 500 കിലോമീറ്ററിന് മുകളിലുള്ള യാത്രകള്‍ക്ക് കിലോമീറ്ററിന് അര പൈസ കൂടും. നോണ്‍ എസി മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും. എസി കോച്ചുകള്‍ക്ക് കിലോമീറ്ററിന് 2 പൈസ വര്‍ധനയും ഉണ്ടാകും. നേരത്തെ തത്കാല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്ക് ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നു.

You may also like

Leave a Comment