35
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍ ആഭ്യന്ത ക്രിക്കറ്റില്‍ മുംബൈക്കൊപ്പം തുടരും. നേരത്തെ, താരം ഗോവയ്ക്ക് വേണ്ടി കളിക്കുന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് തീരുമാനം മാറ്റിയ താരം മുംബൈക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനുള്ള എന്‍ഒസി (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) പിന്‍വലിച്ചു.
എന്‍ഒസി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് അജിന്‍ക്യ നായിക് പറഞ്ഞതിങ്ങനെ… ”’ജയ്സ്വാള്‍ മുംബൈ ക്രിക്കറ്റിന്റെ താരമാണ്. എന്‍ഒസി പിന്‍വലിക്കണമെന്നുള്ള ജയ്സ്വാളിന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചിരിക്കുന്നു. അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ ജയ്സ്വാള്‍ മുംബൈ ടീമില്‍ ഉണ്ടാകും.” നായിക്ക് പ്രസ്താവനയില്‍ വ്യക്തമാക്കി.