Home Sports ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍; ഇന്റര്‍ മിലാനെ അട്ടിമറിച്ച് ഫ്‌ലൂമിനന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍; ഇന്റര്‍ മിലാനെ അട്ടിമറിച്ച് ഫ്‌ലൂമിനന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍

by KCN CHANNEL
0 comment

ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബ്രസീലിയന്‍ ക്ലബ് ഫ്‌ലൂമിനന്‍സിനോടാണ് മിലാന്റെ തോല്‍വി. ഫ്‌ലൂമിനന്‍സിനായി ജര്‍മ്മന്‍ കാനോ, ഹെര്‍കുലീസ് എന്നിവരാണ് വലചലിപ്പിച്ചത്. പരാജയത്തോടെ ഇന്റര്‍ മിലാന്‍ ക്ലബ് ലോകകപ്പില്‍ നിന്ന് പുറത്തായി.

മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ പിറന്നു. പോസ്റ്റിന് വലതുവശത്ത് നിന്ന് ജോണ്‍ ഏരിയാസ് നല്‍കിയ പാസ് തകര്‍പ്പന്‍ ഒരു ഹെഡറിലൂടെ കാനോ വലയിലാക്കി. ആദ്യ പകുതിയില്‍ കൂടുതല്‍ സമയം പന്ത് തട്ടിയത് ഇന്റര്‍ മിലാന്‍ താരങ്ങളായിരുന്നു. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ നിര്‍മിച്ചതിനൊപ്പവും മികച്ച പ്രതിരോധവുമാണ് ഫ്‌ലൂമിനന്‍സിന് ആദ്യ പകുതിയില്‍ തുണയായത്. 40-ാം മിനിറ്റില്‍ ഇഗ്‌നാഷ്യോ ഒലിവറോ ഫ്‌ലൂമിനന്‍സിനായി വലചലിപ്പിച്ചെങ്കിലും ഓഫ്‌സൈഡ് നിയമത്തില്‍ കുരുങ്ങി.

രണ്ടാം പകുതിയില്‍ ഇന്റര്‍ മിലാന്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ?ഗോള്‍വല ചലിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ 93-ാം മിനിറ്റില്‍ ഹെര്‍കുലീസിന്റെ ?ഗോള്‍ പിറന്നു. ബോക്‌സിന് പുറത്ത് കിട്ടിയ ബോള്‍ ഇടംകാല്‍ ഷോട്ടുകൊണ്ട് താരം വലയിലാക്കുകയായിരുന്നു. പിന്നാലെ ലോങ് വിസില്‍ മുഴങ്ങിയപ്പോള്‍ ക്ലബ് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്ന് സംഭവിക്കുകയും ചെയ്തു.

You may also like

Leave a Comment