60
കാസര്‍കോഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയെന്നതിനു ആദ്യ കേസ് ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. പെരിയയിലുള്ള കേന്ദ്രസര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ ത്രിലോജന്‍, ഗൗരിശങ്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അഖിലേഷ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസ്. വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനാണ് കേസ്.