Home National ബഹിരാകാശ പരീക്ഷണങ്ങളില്‍ ഇനി മലയാളി തിളക്കവും; മലയാളി വേരുകളുള്ള അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തിലേക്ക്

ബഹിരാകാശ പരീക്ഷണങ്ങളില്‍ ഇനി മലയാളി തിളക്കവും; മലയാളി വേരുകളുള്ള അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തിലേക്ക്

by KCN CHANNEL
0 comment

ശാസ്ത്രലോകത്തിന്റെ ബഹിരാകാശ പരീക്ഷണങ്ങളില്‍ ഇനി മലയാളി തിളക്കവും. ചരിത്രത്തിലാദ്യമായി കേരളത്തില്‍ കുടുംബവേരുകളുള്ളയാള്‍ ബഹിരാകാശത്തേയ്ക്ക് പോകുന്നു. അമേരിക്കന്‍ വ്യോമസേനാ അംഗവും സ്‌പേസ് എക്‌സ് കമ്പനിയുടെ ഡയറക്ടറുമായ ഡോക്ടര്‍ അനില്‍ മേനോനാണ് അടുത്ത വര്‍ഷം ബഹിരാകാശ നിലയത്തിലെത്തുക.

എക്‌സ്‌പെഡീഷന്‍ 75 എന്ന ദൗത്യത്തില്‍ സോയൂസ് എംഎസ്-29 പേടകത്തിലാണ് അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് വിക്ഷേപണം. എട്ട് മാസം ബഹിരാകാശ നിലയത്ത് താമസിക്കും. ബഹിരാകാശയാത്രികരായ പ്യോട്ടര്‍ ഡുബ്രോവ്, അന്ന കിക്കിന എന്നിവരോടൊപ്പമാണ് അനില്‍ മേനോന്‍ ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

2021ല്‍ ആണ് അനില്‍ മോനോന്‍ നാസയുടെ ബഹിരാകാശ യാത്ര സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സ്പേസ് എക്സില്‍ എന്‍ജിനീയറായ അന്നയാണു ഡോ. അനിലിന്റെ ഭാര്യ. യുഎസിലേക്കു കുടിയേറിയ, മലബാറില്‍നിന്നുള്ള ശങ്കരന്‍ മേനോന്റെയും യുക്രെയ്ന്‍കാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനില്‍ മേനോന്‍.

You may also like

Leave a Comment