Home National പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയില്‍ കര്‍ഷകര്‍ യുവാവിനെ തല്ലിക്കൊന്നു

പച്ചക്കറി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ത്രിപുരയില്‍ കര്‍ഷകര്‍ യുവാവിനെ തല്ലിക്കൊന്നു

by KCN CHANNEL
0 comment

പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയില്‍ യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായിലാണ് അതിക്രമം നടന്നത്. പാട്ടത്തിനെടുത്ത കൃഷിയിടത്തുനിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് അരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മനു നദി തീരത്തിന് സമീപം പാട്ടത്തിന് നല്‍കിയ കൃഷിയിടത്തില്‍ നിന്ന് ഇയാള്‍ പച്ചക്കറി മോഷ്ടിക്കുന്നത് ചില കര്‍ഷകര്‍ കണ്ടതായി ആരോപിക്കപ്പെടുന്നു. പ്രകോപിതരായ കര്‍ഷക സംഘം ആളെ ക്രൂരമായി മര്‍ദ്ദിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തുവെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുധനാഴ്ച രാവിലെ നാട്ടുകാര്‍ യുവാവിന്റെ മൃതദേഹം കണ്ടു. തുടര്‍ന്ന് വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു.സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

You may also like

Leave a Comment