Home Kerala മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നു; സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു

by KCN CHANNEL
0 comment

ഇടുക്കി: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് തമിഴ്‌നാടിന്റെ നടപടി.
ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടന്റെ സ്പില്‍ വേയിലെ ഷട്ടറുകള്‍ തുറന്നത്. 13 സ്പില്‍വേ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതമാണ് ആദ്യം ഉയര്‍ത്തിയിത്. സെക്കന്‍ഡില്‍ 175.50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. വൈകുന്നേരത്തോടെ ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു.

You may also like

Leave a Comment