Home Sports സെഞ്ച്വറിക്കരികില്‍ ജഡേജ വീണു, പ്രതീക്ഷകള്‍ തോളിലേറ്റ് ഗില്ലിന്റെ ബാറ്റിങ്

സെഞ്ച്വറിക്കരികില്‍ ജഡേജ വീണു, പ്രതീക്ഷകള്‍ തോളിലേറ്റ് ഗില്ലിന്റെ ബാറ്റിങ്

by KCN CHANNEL
0 comment

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച സ്‌കോറിനായി ഇന്ത്യന്‍ പോരാട്ടം തുടരുന്നു. രണ്ടാം ദിവസം ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 419 റണ്‍സെന്ന നിലയിലാണ്. 89 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് രണ്ടാം ദിവസം ഇന്ത്യയ്ക്ക് നഷ്ടമായത്. 168 റണ്‍സുമായി ക്രീസില്‍ തുടരുന്ന ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിലാണ് ഇന്ത്യയുടെ അവശേഷിച്ച പ്രതീക്ഷകള്‍

നേരത്തെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. ജഡ!!േജയും ഗില്ലും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നയിച്ചത്. 137 പന്തുകള്‍ നേരിട്ട ജഡേജ 10 ഫോറും ഒരു സിക്‌സറും സഹിതമാണ് 89 റണ്‍സെടുത്തത്. 288 പന്തില്‍ 18 ഫോറും ഒരു സിക്‌സറും സഹിതം 168 റണ്‍സുമായി ഗില്‍ പുറത്താകാതെ നില്‍ക്കുകയാണ്. ഇരുവരും ചേര്‍ന്ന ആറാം വിക്കറ്റില്‍ 203 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഒരു റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ ഗില്ലിന് കൂട്ടായി ക്രീസിലുണ്ട്.

ഒന്നാം ദിവസം ഇന്ത്യന്‍ നിരയില്‍ യശസ്വി ജയ്‌സ്വാള്‍ 87 റണ്‍സ് നേടിയിരുന്നു. 107 പന്തില്‍ 13 ഫോറുകള്‍ സഹിതമാണ് ജയ്‌സ്വാളിന്റെ ഇന്നിങ്‌സ്. ഇം?ഗ്ലണ്ട് നിരയില്‍ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ബെന്‍ സ്റ്റോക്‌സ്, ഷുഹൈബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

You may also like

Leave a Comment