Home Gulf ദുബൈയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു, ഈ മാസം നാട്ടിലേക്ക് വരാനിരിക്കെ മരണം

ദുബൈയില്‍ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു, ഈ മാസം നാട്ടിലേക്ക് വരാനിരിക്കെ മരണം

by KCN CHANNEL
0 comment

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് ചാലിശ്ശേരി ദുബൈ റോഡ് കൊളവര്‍ണിയില്‍ വീട്ടില്‍ അജ്മല്‍ (24) ആണ് മരിച്ചത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

ബുധനാഴ്ചയാണ് സംഭവം. കപ്പലിലെ വര്‍ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഒന്നര വര്‍ഷം മുമ്പ് സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് അജ്മല്‍ നാട്ടില്‍ വന്നത്. ഈ മാസം 30ന് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങള്‍: അസ്ലഹ, അഫീന, നിഷ.

You may also like

Leave a Comment