17
ബോവിക്കാനം:-കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുളിയാര്‍ യൂണിറ്റ് കണ്‍വന്‍ഷന്‍ ഇരിയണ്ണി കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. ഗോപാലന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ജോ. സിക്രട്ടറി ഇ.സി കണ്ണന്‍, ജില്ല മുന്‍ പ്രസിഡന്റ് പ്രഭാകര പൊതുവാള്‍, ബ്ലോക്ക് പ്രസിഡന്റ് കെ.വി.നാരായണന്‍, ട്രഷറര്‍ എ. ബാലകൃഷ്ണന്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘടനയില്‍ പുതിയതായി ചേര്‍ന്ന മെമ്പര്‍മാര്‍ക്ക് സ്വീകരണം നല്‍കി. ചന്ദ്രന്‍ മുരിക്കോളി സ്വാഗതവും സി.കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.