മുംബൈ: അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് പതിനാലുകാരന്‍ ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ കാന്‍ഡിവാലിയിലാണ് സംഭവം. കളിക്കാന്‍ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് കുട്ടി ഫ്‌ലാറ്റിന്റെ 51-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് മരിച്ച കുട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
വൈകുന്നേരം ഏഴ് മണിയോടെ ട്യൂഷന് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി മടിച്ചു നിന്നതായി അമ്മ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പലതവണ പറഞ്ഞെങ്കിലും കുട്ടി കേട്ടില്ല. മിനിറ്റുകള്‍ക്ക് ശേഷം, വാച്ച്മാന്‍ എത്തിയാണ് മകന്‍ കെട്ടിടത്തില്‍ നിന്ന് വീണതായി വീട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.