Home Kasaragod മൊഗ്രാല്‍പുത്തൂരില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മൊഗ്രാല്‍പുത്തൂരില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

by KCN CHANNEL
0 comment

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരില്‍ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നു ഉച്ചയ്ക്ക് മൊഗ്രാല്‍പുത്തൂര്‍ സിപിസിആര്‍ഐ ഗസ്റ്റ് ഹൗസിനു സമീപം ദേശീയപാത സര്‍വ്വീസ് റോഡിലാണ് അപകടം. തലപ്പാടിയില്‍ നിന്നു കാസര്‍കോട്ടേക്ക് വരികയായിരുന്നു സ്വകാര്യ ബസും എതിര്‍ഭാഗത്തു നിന്നും എത്തിയ പിക്കപ്പുമാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിയില്‍ പിക്കപ്പ് പൂര്‍ണ്ണമായും തകര്‍ന്നു. ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിക്കപ്പില്‍ ഉണ്ടായിരുന്നവരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനത്തിന്റെയും മുന്‍ ഭാഗത്തു കാര്യമായ കേടുപാടുണ്ടായി. പിക്കപ്പ് ഡ്രൈവര്‍ മൊഗ്രാല്‍പുത്തൂര്‍ കുന്നിലിലെ ഇഷാമിനും രണ്ടു കോണ്‍ക്രീറ്റ് തൊഴിലാളികള്‍ക്കും പരിക്കേറ്റു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

You may also like

Leave a Comment