Home Kerala സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍; കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടും നടക്കും

by KCN CHANNEL
0 comment

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇക്കുറി തൃശൂരില്‍ നടക്കും. കായികമേള തിരുവനന്തപുരത്തും ശാസ്ത്രമേള പാലക്കാടുമായിരിക്കും നടക്കുക. സ്പെഷ്യല്‍ സ്‌കൂള്‍മേള മലപ്പുറത്തും നടക്കും. മുന്‍ വര്‍ഷത്തേതിന് സമാനമായി ഒളിമ്പിക്സ് മാതൃകയില്‍ തന്നെയായിരിക്കും കായികമേള സംഘടിപ്പിക്കുക. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്തായിരുന്നു നടന്നത്. അന്ന് തൃശൂരായിരുന്നു ചാമ്പ്യന്മാര്‍. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍നൂറ്റാണ്ടിന് ശേഷം തൃശൂര്‍ അന്ന് ചാമ്പ്യന്മാരായത്. സമാപന സമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശം പകര്‍ന്ന് നടന്മാരായ ആസിഫ് അലിയും ടൊവിനോ തോമസും എത്തിയിരുന്നു.

You may also like

Leave a Comment