മൊഗ്രാല്‍പുത്തൂര്‍ – വായനാ മാസാചരണത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിന്റെ നേതൃത്ത്വത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ഗവ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വെച്ച് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫ്രൊഫ. കെ.പി. ജയരാജന്‍ പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. വായനയിലൂടെ ലഭിക്കുന്ന അറിവാണ് മനുഷ്യനെ തിരിച്ചറിവിലേക്കു നയിക്കുന്നതെന്നും അതുകൊണ്ടു തന്നെ വായനയുടെ പ്രസക്തി എന്നും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ സൂപ്രണ്ട് കെ.പി. അനീഷ് അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ഫൊഫ. കെ.പി. ജയരാജനെ ആദരിച്ചു. വായനാവാരാചരണത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. ലഹരി വിരുദ്ധ പോസ്റ്റര്‍രചനയില്‍ അഹമ്മദ് ഫല എ.എല്‍, മുഹിയുദ്ദീന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ വായനാവാരാചരണ ക്വിസ്സ് മത്സരത്തില്‍ ഫാത്തിമത്ത് ഷഹ്‌മ ഷിബിന്‍ ഒന്നാം സ്ഥാനവും ജോയല്‍ എല്‍ വില്‍സണ്‍ രണ്ടാം സ്ഥാനവും നേടി. കവിയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവുമായ എം.പി.ജില്‍ജില്‍ അഗ്‌നിപഥ്, ജില്‍ ജില്‍ കവിതകള്‍ എന്നീ പുസ്തകങ്ങള്‍ ഫ്രൊഫ കെ.പി. ജയരാജനു കൈമാറി. കവി എം.പി.ജില്‍ ജില്‍, സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം, അഹമ്മദ് ചൗക്കി,നാസര്‍ ചൗക്കി, എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി.മുകുന്ദന്‍ മാസ്റ്റര്‍ സ്വാഗതവും ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്.ഹമീദ് നന്ദിയും പറഞ്ഞു.
പുസ്തക വായനയിലൂടെ അറിവു മാത്രമല്ല വലിയ തിരിച്ചറിവ് സ്വായത്തമാക്കാന്‍ കഴിയണം – പ്രൊഫ കെ.പി. ജയരാജന്‍
19