കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍
കര്‍ഷക സഭയും ഞാറ്റുവേല ചന്തയും
നീലേശ്വരം ബ്ലോക്ക് തല ഉദ്ഘാടനം പടുവളം SGSY ഹാളില്‍ വച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലക്ഷ്മി പി.കെ യുടെ അദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് തലത്തില്‍ മികച്ച ജൈവകര്‍ഷകനായി തെരഞ്ഞെടുത്ത ശ്രീ രവീന്ദ്രന്‍ കൊടക്കാട്, സേവന മേഖലയില്‍ മികച്ച കൃഷി കൂട്ടമായി തെരഞ്ഞെടുത്ത നീലേശ്വരം അഗ്രോ സര്‍വീസ് എന്നിവരെ ആദരിച്ചു. ബഹു: ഡെപ്യൂട്ടി ഡയരക്ടര്‍ ( Y P ) ശ്രീമതി.ബിന്ദു മാത്യു കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരി പി.പി.പ്രസന്നകുമാരി,ബഹു:നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. എം സുമേഷ്, പിലിക്കോട് ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സ്ണ്‍ ശ്രീമതി.സി.വി. ചന്ദ്രമതി , വാര്‍ഡ് മെമ്പര്‍ ശ്രീ. വി.പ്രദീപ് എന്നിവര്‍ ചടങ്ങിനു ആശംസകള്‍ അറിയിച്ച് സംസാരിച്ചു. മണ്ണ് ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സോയില്‍ സര്‍വേ അസിസ്റ്റന്റ് ഡയരക്ടര്‍ ശ്രീ പ്രമോദ് പി.വി വിഷയാവതരണം നടത്തി. പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജന കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ അജിത് കുമാര്‍ യു വിള ഇന്‍ഷുറന്‍സ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കയ്യൂര്‍ ചീമേനി കൃഷി ഓഫീസര്‍ ശ്രീ. അംബുജാക്ഷന്‍ .ടി, പിലിക്കോട് കൃഷി ഓഫീസര്‍ ശ്രീമതി പ്രീതി. ആര്‍, പടന്ന കൃഷി ഓഫീസര്‍ ശ്രീ അരവിന്ദന്‍ കൊട്ടാരത്തില്‍, തൃക്കരിപ്പൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി. റജീന എ,വലിയപറമ്പ കൃഷി ഓഫീസര്‍ ശ്രീമതി. ഉമ എസ്, നീലേശ്വരം കൃഷി ഓഫീസര്‍ ശ്രീമതി. കൃഷ്ണ വേദിക, ചെറുവത്തൂര്‍ കൃഷി ഓഫീസര്‍ ശ്രീമതി. നിത്യ മോഹന്‍ എന്നിവര്‍ പഞ്ചായത്ത് തല കര്‍ഷക സഭാ വിശദീകരണം നടത്തി. ചടങ്ങില്‍ നീലേശ്വരം കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ശ്രീമതി ബിന്ദു. കെ സ്വാഗതവും പിലിക്കോട് കൃഷിഭവന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്രീ മധു ഏ.വി നന്ദിയും പറഞ്ഞു.
നീലേശ്വരം ബ്ലോക്ക് അഗ്രോ സര്‍വീസ് സെന്റര്‍ കേരള അഗ്രോ ബ്രാന്‍ഡിന്റെ വിവിധ ഉല്ലന്നങ്ങളുടെയും നടീല്‍ വസ്തുക്കളുടേയും പ്രദര്‍ശനവും വില്പനയും , പിലിക്കോട് കൃഷിഭവന്‍ കര്‍ഷകരുടെ നാടന്‍ പച്ചക്കറി ഉല്പന്നങ്ങളും ഒരുമ കൃഷി കൂട്ടത്തിന്റെ ഉല്പന്നങ്ങളുടെ വിപണനവും സംഘടിപ്പിച്ചു.