Home Kasaragod ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ശില്പശാല സംഘടിപ്പിച്ചു

ചെറുവത്തൂര്‍ ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ശില്പശാല സംഘടിപ്പിച്ചു

by KCN CHANNEL
0 comment

പിലിക്കോട്:
പിലിക്കോട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഒരുക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.സമഗ്രശിക്ഷ കേരളവും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും ചേര്‍ന്ന് സ്റ്റാര്‍സ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് ഗണിതാശയ രൂപീകരണത്തിനും പ്രയോഗവല്‍കരണത്തിനുമായി ക്രിയേറ്റീവ് കോര്‍ണര്‍ ഏകദിന ശില്‍പശാല ചെറുവത്തുര്‍ ബി.ആര്‍ സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്.
യുക്തിചിന്ത, പ്രശ്‌ന വിശകലന പരിഹരണശേഷി, സര്‍ഗാത്മകത, നിരീക്ഷണ പാടവം എന്നിവയ്‌ക്കൊപ്പം ആശയ വിനിമ യശേഷി, നേതൃപാടവം, സഹകരണമനോഭാവം തുടങ്ങിയവ വളര്‍ത്തിയെടുക്കാന്‍ ക്രിയേറ്റീവ് കോര്‍ണര്‍ ഉപകരിക്കും.
തൊഴിലധിഷ്ഠിത പഠന സാധ്യതകള്‍
പ്രയോജനപ്പെടുത്തിയാകും ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം.
തൊഴിലധിഷ്ഠിത പാഠപുസ്തക ങ്ങളിലെ കൃഷി, ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങ്, കരകൗശലം, പാര്‍പിട നിര്‍മാണം, പാഴ്വസ്തുക്കള്‍ പരിപാലനം തുടങ്ങിയവയിലും പരിശീലനം നല്‍കും.

You may also like

Leave a Comment