ആലംപാടി: നാഷണല്‍ സ്റ്റുഡന്റസ് ലീഗ് ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ലഹരി മുക്ത ആലംപാടി’ എന്ന ക്യാമ്പയിന്റെ ഭാഗമായി മില്ലത്ത് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു. നായന്മാര്‍മൂല ഹില്‍ട്ടോപ്പ് അറീനയില്‍ വെച്ച് നടന്ന പ്രീമിയര്‍ ലീഗ് മത്സരം ഐ.എന്‍.എല്‍ ജില്ലാ സെക്രട്ടറി ഷാഫി സന്തോഷ്നഗര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സിദ്ധിക്ക് ചെങ്കള, ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് സെക്രട്ടറി സലാം പന്നിപ്പാറ, ഐ.എന്‍.എല്‍ ശാഖാ ട്രഷറര്‍ ഗപ്പു ആലംപാടി, നാഷണല്‍ യൂത്ത് ലീഗ് ശാഖാ ജനറല്‍ സെക്രട്ടറി ഹാരിസ് എസ്.ടി, തുടങ്ങിയവര്‍ സംബന്ധിച്ചു. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മില്ലത്ത് മിറാക്കിള്‍സിനെ പ്രാജയപ്പെടുത്തി മില്ലത്ത് ഗാര്‍ഡ്‌ലാന്‍ഡ്സ് ചാമ്പ്യന്‍മാരായി, വിജയികള്‍ക്കുള്ള ട്രോഫികള്‍ ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്ത്, ഐ.എം.സി.സി നേതാവ് ഖാദര്‍ ആലംപാടി, നാഷണല്‍ യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ റാബി എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. മഹറു മേനത്ത്, നൗഫല്‍ മാന്‍ചാസ് എന്നിവര്‍ നേതൃത്വം നല്‍കി.
ലഹരി മുക്ത ക്യാമ്പയിന്‍:നാഷണല്‍ സ്റ്റുഡന്റസ് ലീഗ് ആലംപാടി ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചു
18