25
ജി എല്‍ പി സ്‌കൂള്‍ എരുതും കടവില്‍ ബഷീര്‍ദിനം ആചരിച്ചു.കുട്ടികളോടൊപ്പം രക്ഷിതാക്കളും ബഷീര്‍ കഥാപാത്രങ്ങളായ് സ്‌കൂളില്‍ എത്തിയത് വേറിട്ട കാഴ്ചയായി മാറി. പ്രധാന അധ്യാപിക ജാക്വിലിന്‍ റീന ടീച്ചര്‍ കുട്ടികളുമായി സംസാരിച്ചു. കുട്ടികളുടെ നാടകവും പ്രസംഗവും നടന്നു. ടീച്ചര്‍മാരായ സാജിത, ധന്യ,കാവ്യ,സറഫുദ്ദീന്‍,ഷഫീഖ്, രേഷ്മ, റിഫാന, സഫ്വാന എന്നിവരുടെ ആസൂത്രണത്തിനൊത്ത് രക്ഷിതാക്കളുടെ പിന്തുണയും കൂടെ കൂടിയത് കൊണ്ട് കുട്ടികള്‍ക്ക് ബഷീര്‍ ദിനം വിസ്മരണീയമാക്കി തീര്‍ക്കാന്‍ സാധിച്ചു എന്ന് പ്രധാനാധ്യാപിക അഭിപ്രായപ്പെട്ടു.