ചെര്‍ക്കള :
കഥകളുടെ സുല്‍ത്താനായ ബഷീറിന്റെ ‘പാത്തുമ്മാന്റെ ആടിലെ ‘പാത്തുമ്മ , ജമീല എന്നീ കഥാപാത്രങ്ങളാണ് ചെര്‍ക്കള മാപ്പിള യു.പി. സ്‌കൂളിലെ ബഷീര്‍ ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്. അധ്യാപികമാരായ പ്രിയ, ബുഷ്‌റ എന്നിവരാണ് പാത്തുമ്മയും ജമീലയുമായി വന്ന് കുട്ടികളെ ബഷീറിന്റെ ലോകത്തേക്ക് എത്തിച്ചത്. കുട്ടികള്‍ അവതരിപ്പിച്ച മതിലുകള്‍ എന്ന നോവലിന്റെ ഒരു ഭാഗം റീഡിങ്ങ് തിയറ്ററിലൂടെ അവതരിപ്പിച്ചത് കുട്ടികള്‍ക്ക് പുതിയ അനുഭവമായി.
പൂവമ്പഴം, പ്രേമലേഖനം മതിലുകള്‍ , ബാല്യകാല സഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നു എന്നിവയിലെ പ്രധാന കഥാപാത്രങ്ങളെ വിവിധ ക്ലാസിലെ കുട്ടികള്‍ അവതരിപ്പിച്ചു. കഥാപാത്രങ്ങളെ നേരിട്ട് കണ്ട കുട്ടികള്‍ ബേപ്പൂര്‍ സുല്‍ത്താന്റെ കഥാലോകം അടുത്തറിഞ്ഞു. അശ്വനി അനിത നാജിഹ’,രേഷ്മ ഷൈമ നിഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്യം നല്‍കി. പ്രധാന അധ്യാപകന്‍ പ്രമോദ് കാടങ്കോട്ട് സ്വാഗതം. പറഞ്ഞു.പി.ടി. എ. പ്രസിഡണ്ട് ഗിരീശന്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു
ബഷീര്‍ ദിനാചരണം ഉദ്ഘാടനം ചെയ്ത് പാത്തുമ്മയും ജമീലയും
25