പരിപാടികളുമായി കുന്നില്‍ ബദര്‍ ജമാഅത്ത്
മൊഗ്രാല്‍ പുത്തൂര്‍ : കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റി ജമാഅത്ത് പരിധിയിലെ അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു
കരുതല്‍ തീര്‍ക്കാം നാളെയുടെ നന്മയ്ക്കായി ‘ എന്ന പേരിലാണ്
വിത്യസ്ത പരിപാടികള്‍ കുന്നില്‍ ബദര്‍ ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്നത്.
സ്ത്രീകള്‍ക്കും യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
ആദ്യഘട്ടത്തില്‍ ജമാഅത്തിലെ വീടുകള്‍ക്കായി സോഫ്റ്റ് -വെയര്‍ നിര്‍മ്മിക്കും, ലീഡേര്‍സ് മീറ്റ്, വിദ്യാര്‍ത്ഥിനികള്‍ക്ക് തസ്‌കിയ ക്ലാസ്, ആണ്‍കുട്ടികള്‍ക്ക് പഠനയാത്ര, പ്രീ മാരിറ്റല്‍ കോഴ്‌സ്, മയ്യത്ത് പരിപാലന ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കും.പ്രസിഡണ്ട് അബ്ദുല്‍ കാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് താജുദ്ധീന്‍ ദാരിമി ഉല്‍ഘാടനം ചെയ്തു.
ജുനൈദ് ഉസ്താദ് പരിപാടികള്‍ വിഷഭീകരിച്ചു.സെക്രട്ടറി സി എം ഉസ്മാന്‍, ട്രഷറര്‍ സീതി കുന്നില്‍ മുഹമ്മദ് കുന്നില്‍, അബ്ദുല്ലക്കുഞ്ഞി ഹാജി, കെ ബി അഷ്‌റഫ്, മുഹമ്മദലി മുബാറക്ക്, മാഹിന്‍ കുന്നില്‍, കെ ബി ഹമീദ് ഹാജി, മുനീര്‍ ,ബി എം അബൂബക്കര്‍ ഹാജി, ബി എം മൊയ്തീന്‍, ബി ഐ സിദ്ധീക്ക്, എം കെ സിദ്ധീക്ക്, ബഷീര്‍ പ്രിയ, അജാസ് തുടങ്ങിയവര്‍ സംബന്ധിച്ചു
നാളെയുടെ നന്മയ്ക്കായി പരിപാടികളുമായി കുന്നില്‍ ബദര്‍ ജമാഅത്ത്
22
previous post