25
അലയന്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കാസറഗോഡിന്റെ ആഭിമുഖ്യത്തില്‍ ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ 31ാം ഓര്‍മ്മ ദിനം കാസറഗോഡ് പ്രമുഖ എഴുത്തുകാരനും പത്രാധിപനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റഹ്‌മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരനായ ഡോക്ടര്‍ അബ്ദുസ്സത്താര്‍ എ.എ മുഖ്യാതിഥിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളില്‍ പാത്തുമ്മയുടെ ആടിനെ കുറിച്ചും..മതിലുകള്‍. ന്റെപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു. തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിച്ചു. വൈക്കം മുഹമ്മദ് ബഷീറും താനുമായുള്ള ബന്ധം റഹ്‌മാന്‍ തായലങ്ങാടി ഓര്‍മ്മകള്‍ പുതുക്കി . പരിപാടിയില്‍ ക്ലബ്ബ് നിയുക്ത പ്രസിഡന്റ് സമീര്‍ ആമസോണിക്‌സ് പോസ്റ്റര്‍ കൈമാറി. വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കര അധ്യക്ഷത വഹിച്ചു. ഹനീഫ് പി എം. അന്‍വര്‍ കെ ജി തുടങ്ങിയവര്‍ സംസാരിച്ചു