ആലംപാടി:യു എ ഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും , ആലംപാടി ജമാഅത്ത് പരിധിയില്‍ നിന്നും 2024-25 അദ്ധ്യയന വര്‍ഷത്തെ SSLC-CBSE പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും , കണ്ണൂര്‍ യൂണിവേഴ്‌സിറ്റി B S .C സുവോളജിയില്‍ ഡിസ്റ്റിങ്ഷന്‍ നേടിയ സൈനബ സുമയ്യയെയും അനുമോദിക്കുകയും ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്തു. ആലംപാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ മീറ്റിംഗ് ഹാളില്‍ നടന്ന പരിപാടി പ്രിന്‍സിപാള്‍ ധന്യ മാഡം ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ഹക്കീം സാര്‍ മുഖ്യ പ്രഭാഷണം നടത്തി. യു എ ഇ ആലംപാടി ജമാഅത്ത് വൈസ് പ്രസിഡന്റ് കാദര്‍ ബാവ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പി ടി എ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ ഖാസി, അംഗങ്ങളായ കെ കെ അബൂബക്കര്‍, മാഹിന്‍ ആലംപാടി, മുഹമ്മദ് ആലംപാടി, കദീജ ആലംപാടി, യുഎ ഇ ആലംപാടി ജമാഅത്ത് അംഗങ്ങളായ ഇബ്രാഹിം ഫുജൈറ , മന്‍ചു കറാമ എന്നിവര്‍ സംസാരിച്ചു. യുഎഇ ആലംപാടി ജമാഅത്ത് ജോയിന്റ് സെക്രട്ടറി റൗഫ് ഖാസി സ്വാഗതവും എക്‌സിക്യൂട്ടീവ് അംഗം അബൂബക്കര്‍ നുച്ചിപ്പടുപ്പ് നന്ദിയും പറഞ്ഞു.
യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റി അനുമോദനവും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു
19
previous post