രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തി തുടങ്ങിയ ഇംഗ്ലണ്ടിന് അഞ്ചാം ദിനത്തിന്റെ ആദ്യ പകുതി തിരിച്ചടികളുടേത്. 607 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് നിലവില്‍ 45 ഓവറില്‍ ആറ് വിക്കറ്റിന് 171 റണ്‍സ് എന്ന നിലയിലാണ്.
വിജയിക്കാന്‍ നാല് വിക്കറ്റ് ശേഷിക്കെ നാന്നൂറിലധികം റണ്‍സ് വേണമെന്നിരിക്കെ ബാക്കിയുള്ളത് 50 ഓവര്‍ മാത്രമാണ്. ഇതോടെ ബാസ് ബോള്‍ ശൈലി ഒഴിവാക്കി വിക്കറ്റ് വലിച്ചെറിയാതെ സമനിലയ്ക്ക് വേണ്ടി പ്രതിരോധിച്ച് കളിക്കുകയാണ് ഇംഗ്ലണ്ട്.
ഇന്ത്യയുടെ പേസ് ബോളര്‍മാരായ മുഹമ്മദ് സിറാജും ആകാശ് ദീപും മികച്ചുപന്തെറിഞ്ഞപ്പോള്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു. ഓവര്‍ലോഡ് കാരണം മൂലം ബുംമ്രയ്ക്ക് വിശ്രമം അനുവദിച്ച മത്സരത്തില്‍ ഇരുവരും തിളങ്ങിയത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. നാല് വിക്കറ്റുകളാണ് ആകാശ് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ജാമി സ്മിത്ത് അര്‍ധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. മറ്റാര്‍ക്കും തിളങ്ങാനായില്ല.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ വിജയ പ്രതീക്ഷയിലാണ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 587 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇം?ഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ 407 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 180 റണ്‍സിന്റെ ലീഡുമായി ഇം?ഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങി.
പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. ഇരു ഇന്നിങ്സിലുമായി 430 റണ്‍സ് നേടിയ ഗില്ലാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പോരാട്ടം ഒരുക്കിയത്.
ഇംഗ്ലണ്ട് പ്രതിരോധത്തില്‍; നാല് വിക്കറ്റകലെ ഇന്ത്യയ്ക്ക് ജയം
26