Home Kerala തട്ടുകട അടച്ച് മടങ്ങുന്നതിനിടെ ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

തട്ടുകട അടച്ച് മടങ്ങുന്നതിനിടെ ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

by KCN CHANNEL
0 comment

ആലപ്പുഴ: തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കില്‍ പോയ ലോഡിംഗ് തൊഴിലാളി കാറിടിച്ച് മരിച്ചു. അപകടത്തില്‍ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വര്‍ ഹൗസ് വാര്‍ഡില്‍ ആറാട്ട് വഴി പടിഞ്ഞാറ് ശാന്തി ആശ്രമം വീട്ടില്‍ വാഹിദ് (43) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സലീന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് അപകടമുണ്ടായത്. വഴിച്ചേരിയിലെ തട്ടുകട അടച്ച് ഭാര്യയോടൊപ്പം പോകുമ്പോള്‍ വെള്ളക്കിണറിന് സമീപത്ത് വെച്ച് അമിതവേഗത്തില്‍ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹിദ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം മൃതദേഹം പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

You may also like

Leave a Comment