Home Kerala ബൈക്ക് നിര്‍ത്തി സാധനം വാങ്ങുന്നതിനിടെ ബസ് ഇടിച്ചു, പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു

ബൈക്ക് നിര്‍ത്തി സാധനം വാങ്ങുന്നതിനിടെ ബസ് ഇടിച്ചു, പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികന്‍ മരിച്ചു

by KCN CHANNEL
0 comment

തിരുവനന്തപുരം: ബൈക്കില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു. ഐപിസി മൈലച്ചല്‍ സഭാ പുരോഹിതനായ വാഴിച്ചല്‍ പേരേക്കോണം ആനക്കുഴി, ശാലോമില്‍ ജോസ് പ്രകാശ് (44) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു അപകടമുണ്ടായത്. കാരക്കോണം- വെള്ളറട റോഡിലെ തട്ടിട്ടമ്പലത്ത് ബൈക്ക് നിര്‍ത്തി സാധനം വാങ്ങാന്‍ ഇറങ്ങുന്നതിനിടയില്‍ പുറകില്‍ നിന്ന് വന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ ജോസ് പ്രകാശിനെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വെള്ളറട പൊലീസ് കേസ് എടുത്തു. തുടര്‍ നടപടിയുടെ ഭാഗമായി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി ബന്ധപ്പെടുമെന്ന് പൊലീസ് വിശദമാക്കി.

മറ്റൊരു സംഭവത്തില്‍ ആലപ്പുഴയില്‍ തട്ടുകട പൂട്ടി ഭാര്യയുമായി ബൈക്കില്‍ പോയ ലോഡിംഗ് തൊഴിലാളി കാറിടിച്ച് മരിച്ചു. അപകടത്തില്‍ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ പവ്വര്‍ ഹൗസ് വാര്‍ഡില്‍ ആറാട്ട് വഴി പടിഞ്ഞാറ് ശാന്തി ആശ്രമം വീട്ടില്‍ വാഹിദ് (43) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സലീന ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് അപകടമുണ്ടായത്. വഴിച്ചേരിയിലെ തട്ടുകട അടച്ച് ഭാര്യയോടൊപ്പം പോകുമ്പോള്‍ വെള്ളക്കിണറിന് സമീപത്ത് വെച്ച് അമിതവേഗത്തില്‍ വന്ന കാര്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹിദ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.

You may also like

Leave a Comment