43
തൃക്കരിപ്പൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കരുതെന്ന് പ്രചരിപ്പിച്ചതിന് പടന്ന സ്വദേശിക്കെതിരെ കേസെടുത്തു. പടന്ന സ്വദേശി ഷറഫുദീന്‍ പറമ്പത്തിനെതിരെയാണ് കേസ്.
സാമൂഹ്യ മാധ്യമത്തിലൂടെ ഭരണ വര്‍ഗ അഴിമതി നടത്താനാണ് ധനസഹായ അഭ്യര്‍ത്ഥനയെന്ന് കാട്ടി പോസ്റ്റിട്ടതിനും മറ്റുമാണ് പോലീസ് കേസ്.
ഡിവൈഎഫ്‌ഐ പടന്ന മേഖല കമ്മിറ്റി പ്രസിഡന്റ് കെ.വി.അഭിജിത്ത് നല്‍കിയ പരാതിയിലാണ് ചന്തേര എസ്‌ഐ കെ.പി.സതീഷ്
കേസെടുത്തത്.