Friday, September 13, 2024
Home Editors Choice ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്: 15 ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്: 15 ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി

by KCN CHANNEL
0 comment

പത്തനംതിട്ട: ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ അധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പരാതി. പത്തനംതിട്ട കീഴ്വായ്പൂര്‍ പൊലീസ് സംഭവത്തില്‍ കേസെടുത്തു. 15 ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മുംബൈ സൈബര്‍ വിഭാഗം, സിബിഐ എന്നീ ഏജന്‍സികളില്‍ നിന്നെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഗീവര്‍ഗീസ് കൂറിലോസിന്റെ പേരില്‍ മുംബൈയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതുവഴി കള്ളപ്പണ ഇടപാട് നടന്നെന്നും വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോ കോള്‍ ചെയ്ത തട്ടിപ്പുസംഘം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വെര്‍ച്വല്‍ അറസ്റ്റില്‍ ആണെന്ന് അറിയിച്ചു. സ്വന്തം അക്കൗണ്ടില്‍ നിന്നും സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്നുമായി 15,01,186 രൂപയാണ് പ്രതികള്‍ തട്ടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി..

You may also like

Leave a Comment