പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമായും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠന ശീലങ്ങളെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കാനും ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ച് അവബോധം നല്‍കാനുമായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലീപ്പ് കരിയര്‍ കൗണ്‍സിലിംഗ് ക്യാമ്പ്. കുമ്പള ബി ആര്‍ സി പരിധിയിലെ തിരഞ്ഞെടുത്ത നാലു വിദ്യാലയങ്ങളായ ജിഎച്ച്എസ്എസ് അടൂര്‍, ജി വിച്ച്എസ്എസ് മൊ ഗ്രാല്‍, ജിവിഎച്ച്എസ്എസ് മുള്ളേരിയ, ജിഎച്ച്എസ് പെര്‍ഡാല എന്നിവിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം 8 /8/ 2024 വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ജിവിഎച്ച്എസ്എസ് മൊഗ്രാലില്‍ എസ് എം സി ചെയര്‍മാന്‍ സൈദ് ഹാദി തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തംഗം ശ്രീമതി. ജമീല സിദ്ദിഖ് ദണ്ഡഗോളി നിര്‍വഹിച്ചു. പദ്ധതി വിശദീകരണം കുമ്പള ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജയറാം ജെ നടത്തി. സ്‌കൂള്‍ പ്രഥമ അധ്യാപകന്‍ അബ്ദുല്‍ ബഷീര്‍ എം എ സ്വാഗതം ചെയ്ത യോഗത്തില്‍ പിടിഎ പ്രസിഡന്റ് സിദ്ദിഖ് റഹ്‌മാന്‍, സീനിയര്‍ അസിസ്റ്റന്റ് അധ്യാപിക ജാന്‍സി ചെല്ലപ്പന്‍, പിടിഎ അംഗം റിയാസ് അബ്ദുല്‍ കരീം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റാഫ് സെക്രട്ടറി തസ്‌നിയ എഫ് എച്ച് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കൗണ്‍സിലര്‍ ശ്രീകല കെ പരിശീലനത്തിന് നേതൃത്വം നല്‍കി.
കുമ്പള ബ്ലോക്ക് തല ലീപ്പ് കരിയര്‍ കൗണ്‍സിലിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
29
previous post