29
ഓട്ടോ തൊഴിലാളി യൂണിയന്‍ സിഐടിയു കാസര്‍കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ദിവസത്തെ വരുമാനം വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് നല്‍കാനായി കാരുണ്യ യാത്ര നടത്തി. കാസര്‍കോട് സിഐ നളിനാക്ഷന്‍ ഉദ്ഘാടനം ചെയ്തു.
എ ആര്‍ ധന്യവാദ് അധ്യക്ഷത വഹിച്ചു. ഷാഫി ചാലക്കുന്ന് സ്വാഗതം പറഞ്ഞു. എന്‍. രാമന്‍, എം. യോഗീഷ്, ഗിരിനാരായണന്‍, സുരേഷ് പാറക്കട്ട എന്നിവര്‍ സംബന്ധിച്ചു.