16
പെരിയ ഡോക്ടര്‍ അംബേദ്കര്‍ കോളേജ് ഓഫ് എഡ്യൂക്കേഷന്‍ കോളേജ് യൂണിയന്‍ എസ്പെരാന്‍സ കോളേജ് മാഗസിന്‍ പുറത്തിറക്കി. തലതിരിഞ്ഞോര്‍ടെ കാനൂല്‍ എന്ന പേരിലാണ് മാഗസിന്‍ പുറത്തിറക്കിയത്. പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം മാഗസിന്‍ പ്രകാശനം ചെയ്തു.കോളേജ് അഡ്മിനിസ്ട്രേറ്റര്‍ ബിപുലാ റാണി വിദ്യാര്‍ത്ഥിയായ ശ്രീലക്ഷ്മി എന്നിവര്‍ ഏറ്റുവാങ്ങി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ആര്‍ രാമസ്വാമി അധ്യക്ഷത വഹിച്ചു. യൂണിയന്‍ ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് ബിജു സ്വാഗതവും പറഞ്ഞു . അധ്യാപകരായ റാണി പത്മ സ്റ്റാഫ് എഡിറ്റര്‍ സുജന എന്‍ പി പ്രമില്‍ കുമാര്‍ വിദ്യാര്‍ത്ഥികളായ സ്വാതിലക്ഷ്മി ആതിര എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് എഡിറ്റര്‍ മിഥുന്‍ പി വി നന്ദിയും പറഞ്ഞു