മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകളോടുള്ള വിവേചനത്തിന്റെയും ചൂഷണത്തിന്റെയും ലൈംഗികാതിക്രമങ്ങളുടെയും ഞെട്ടിക്കുന്ന ഭയാനകമായ കഥകളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒരു എം.എല്‍.എ യും പ്രമുഖ നടനുമായ വ്യക്തിയും ,ചലച്ചിത്ര മേഖലയിലെ പ്രമുഖരായ പലരും ആരോപണത്തിന്റെ നടുവിലാണുള്ളത്. കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയും ,മൗനവും ഏറെ നാണക്കേടുണ്ടാക്കുന്നതായി മുന്‍ ഡിസിസി പ്രസിഡന്റ് കെ.പി കുഞ്ഞിക്കണ്ണന്‍ എക്‌സ്-എം.എല്‍.എ ആരോപിച്ചു .ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സത്വര നടപടിയെടുക്കുക ,ആരോപണ വിധേയരായവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കുക ,സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക ,ആരോപണങ്ങളില്‍ ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കെപിസിസി യുടെ ആഹ്വാനപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് കലക്ടറേറ്റിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി വൈസ് പ്രസിഡന്റ് പി.ജി ദേവ് അധ്യക്ഷനായിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ കെ.പി.സി.സി സെക്രട്ടറി കെ.നീലകണ്ഠന്‍ നേതാക്കളായ പി.എ അഷ്റഫലി ,കരിമ്പില്‍ കൃഷ്ണന്‍ , എം.സി പ്രഭാകരന്‍ ,മീനാക്ഷി ബാലകൃഷ്ണന്‍,എം കുഞ്ഞമ്പു നമ്പ്യാര്‍ ,കെ.വി.സുധാകരന്‍,മാമുനി വിജയന്‍ ,ഗീത കൃഷ്ണന്‍ ,പി.വി സുരേഷ്, സി.വി ജയിംസ് ,കെ.വി വിജയന്‍ ,ജോയ് ജോസഫ് ,ഉമേശന്‍ ബേളൂര്‍,മധുസൂദനന്‍ ബാലൂര്‍ ,കെ.വി ഭക്തവത്സലന്‍,ടി ഗോപിനാഥന്‍ നായര്‍ ,എം രാജീവന്‍ നമ്പ്യാര്‍, ഡി.എം.കെ മുഹമ്മദ്,പി കുഞ്ഞിക്കണ്ണന്‍ ,പി രാമചന്ദ്രന്‍,എ വാസുദേവന്‍,ദിവാകരന്‍ കരിച്ചേരി,ജവാദ് പുത്തൂര്‍, കെ.കെ ബാബു ,സി.രവി എന്നിവര്‍സംസാരിച്ചു.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം. കെപി കുഞ്ഞിക്കണ്ണന്‍
15
previous post