Friday, September 13, 2024
Home Sports രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍

by KCN CHANNEL
0 comment

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടുമൊരു ദ്രാവിഡ് യുഗത്തിന് തുടക്കമാകുന്നു. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളിലായി നടക്കുന്ന ഓസ്‌ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ഏകദിന,ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിനെ ഉള്‍പ്പെടുത്തി. പേസ് ഓള്‍ റൗണ്ടറായ സമിത് നിലവില്‍ കര്‍ണാടക ക്രിക്കറ്റ് അസോസേയിഷന്റെ മഹാരാജ ട്രോഫിയില്‍ മൈസൂരു വാരിയേഴ്‌സിനുവേണ്ടിയാണ് കളിക്കുന്നത്. ഈ വര്‍ഷമാദ്യം കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കര്‍ണാടക ചാമ്പ്യന്‍മാരായപ്പോള്‍ സമിതിന്റെ പ്രകടനം നിര്‍മായകമായിരുന്നു.

അടുത്തമാസം 21 മുതല്‍ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര. 30 മുതലാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര തുടങ്ങുക. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുഹമ്മദ് അമന്‍ നയിക്കുന്ന ടീമില്‍ തൃശൂര്‍ സ്വദേശി മൊഹമ്മദ് എനാനും ടീമിലുണ്ട്.

You may also like

Leave a Comment