ഇന്നത്തെ വിപണി വില 53560 രൂപയാണ്.
കഴിഞ്ഞ ആഴ്ച 600 രൂപ പവന് വര്‍ധിച്ചിരുന്നു. വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെയാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നും 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53560 രൂപയാണ്.
കഴിഞ്ഞ ആഴ്ച 600 രൂപ പവന് വര്‍ധിച്ചിരുന്നു. വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6695 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5545 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഇന്നലെ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ചിരുന്നു. ഇന്ന് രണ്ട് രൂപ കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 91 രൂപയാണ്