Friday, September 13, 2024
Home National ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു

by KCN CHANNEL
0 comment

ജയ്പൂര്‍: പരിശീലന പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് -29 യുദ്ധവിമാനം തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപെട്ടു. രാജസ്ഥാനില്‍ ബാര്‍മറിലാണ് അപകടമുണ്ടായത്. തിങ്കഴാഴ്ച രാത്രി പത്ത് മണിയോടെ ജനവാസ മേഖലയില്‍ നിന്നും ദൂരെ വയലിലാണ് യുദ്ധവിമാനം തകര്‍ന്നു വീണതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു. വിമാനത്തിന് ഗുരുതരമായ സാങ്കേതിക തകരാര്‍ സംഭവിച്ചാണ് അപകടം. തീപിടിച്ച് വിമാനം കത്തി നശിച്ചിട്ടുണ്ട്.

ബാര്‍മര്‍ സെക്ടറില്‍ കഴിഞ്ഞ ദിവസം രാത്രി പതിവ് പരിശീലന ദൗത്യത്തിനിടെയാണ് മിഗ് -29 യുദ്ധവിമാനം സാങ്കേതിക തടസം നേരിട്ടത്. ഇതേതുടര്‍ന്നാണ് അപകടമുണ്ടായതെന്ന് വ്യോമസേന വ്യക്തമാക്കി. അപകടത്തില്‍ നിന്നും പൈലറ്റ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ഫോഴ്‌സ് അറിയിച്ചു. ബാര്‍മര്‍ കളക്ടര്‍ നിശാന്ത് ജെയിന്‍, പോലീസ് സൂപ്രണ്ട് നരേന്ദ്ര മീണ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

You may also like

Leave a Comment