തിരുവനന്തപുരം: ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികരിച്ച് നടന് നിവിന്‍ പോളി. തനിക്കെതിരെ ഉയര്‍ന്ന കുറ്റാരോപണം അസത്യമാണെന്ന് നിവിന്‍ പോളി പ്രതികരിച്ചു. സത്യം തെളിയിക്കാന്‍ ഏത് അറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കോതമംഗലം സ്വദേശിയായ യുവതിയാണ് നിവിന്‍ പോളിയടക്കമുള്ളവര്‍ക്കെതിരെ പീഡന പരാതി നല്‍കിയത്. പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) യുവതിയുടെ മൊഴി എടുത്തിരുന്നു. ഇതിന് ശേഷമാണ് കേസെടുക്കാന്‍ തീരുമാനിച്ചത്. കോതമംഗലം ഊന്നുകല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ ഒന്നാം പ്രതി ശ്രേയ എന്ന സ്ത്രീയാണ്. നിവിന്‍ പോളി ആറാം പ്രതിയാണ്. രണ്ടാം പ്രതി നിര്‍മതാവ് എ കെ സുനില്‍, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന് എന്നിവരാണ്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നല്‍കിയത്. എറണാകുളം റൂറല്‍ എസ് പിക്കാണ് യുവതി പരാതി നല്‍കിയത്. ശ്രേയയുടെ സാനിധ്യത്തില്‍ മറ്റ് അഞ്ച് പ്രതികള്‍ ബലാത്സംഗം ചെയ്തെന്നാണ് യുവതി എസ് ഐ ടിക്ക് മൊഴി നല്‍കിയത്. ഊന്നുകല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എസ് ഐ ടിക്ക് കൈമാറിയിട്ടുണ്ട്. ബലാത്സംഗം (376), സ്ത്രീത്വത്തെ അപമാനിച്ചു (354), 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇനി എസ് ഐ ടിയാകും അന്വേഷണം നടത്തുക.